യുവതിയുടെ വിവാഹം കഴിഞ്ഞതിന് ശേഷവും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി നരേല പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ദില്ലി: ലൈം​ഗിക ബന്ധത്തിലേർപ്പെട്ട് ദോഷം മാറ്റിയില്ലെങ്കിൽ പിതാവ് മരണപ്പെടുമെന്ന് ഭീഷണിപ്പെടുത്തി ഇരുപത്തിമൂന്നുകാരിയായ യുവതിയെ അമ്മാവൻ പീഡിപ്പിച്ചത് നാലുവർഷം. യുവതിയുടെ വിവാഹം കഴിഞ്ഞതിന് ശേഷവും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി നരേല പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

അമ്മാവൻ തന്നെ പീഡിപ്പിക്കുന്ന കാര്യം യുവതി ഭർതൃപിതാവിനോട് പറ‍ഞ്ഞിരുന്നു. ഭർതൃവീട്ടുകാരുടെ പിന്തുണയോടെയാണ് യുവതി നരേല പൊലീസിൽ പരാതി നൽകിയത്. മണിക്കൂറുകൾക്കകം തന്നെ പൊലീസ് അമ്മാവനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയ്ക്ക് കൗൺസിലിം​ഗ് നൽകാനുള്ള വനിതാകമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.