കൂട്ടിനുള്ളില്‍പ്പെട്ട പെണ്‍കുഞ്ഞിനെ ആക്രമിച്ച് സിംഹം; ഒടുവില്‍ സംഭവിച്ചത്

First Published 10, Mar 2018, 8:37 AM IST
Girl Was Attacked IN LIONS CAGE
Highlights
  • സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊണ്ടുവന്ന സിംഹങ്ങളിലൊന്നാണ് ആക്രമിച്ചത്

ജിദ്ദ: കൂട്ടിലിട്ടിരിക്കുന്ന സിംഹങ്ങള്‍ മിക്കപ്പോഴും ശാന്തരായിരിക്കുമെങ്കിലും അതിന്റെ കൂട്ടിലോട്ട് ചെന്ന് കയറിയാല്‍ എങ്ങനെ. സൗത്ത് അറേബ്യയിലെ ജിദ്ദയില്‍നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൃഗശാലയില്‍നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളില്‍ പെണ്‍കുഞ്ഞിനെ സിംഹം ആക്രമിക്കുന്നതാണ് ഉള്ളത്. 

ജിദ്ദയിലെ സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊണ്ടുവന്ന സിംഹങ്ങളിലൊന്നാണ് ആക്രമിച്ചത്. അതില്‍ ആറ് മാസം പ്രായമായ സിംഹക്കുട്ടിയ്‌ക്കൊപ്പം കൂട്ടില്‍ ഓടിക്കളിക്കാന്‍ കുട്ടികളെ അനുവദിച്ചിരുന്നു. ഇതിനിടയിലാണ് സിംഹക്കുട്ടി കുട്ടികളിലൊരാളെ ആക്രമിച്ചത്. 10 വയസ്സിനും താഴെയുള്ള കുട്ടികളെയാണ് കൂട്ടിനുള്ളില്‍ കയറാന്‍ അനുവദിച്ചത്. വീഡിയോയില്‍ പ്രായമായ മൃഗങ്ങളുടെ പരിശീലകനെ മാത്രമാണ് കാണാന്‍ കഴിയുക. 

കുട്ടികളിലൊരാളെ കൂട്ടിന് ഒരു വശത്തേക്ക് തള്ളി നീക്കിയ സിംഹം ആക്രമിക്കുകയായിരു്ന്നു. കരഞ്ഞ് വിളിച്ച പെണ്‍കുട്ടി ചെറിയ മുറിവുകളും നഖങ്ങളുടെ പാടുകളുമായാണ് ഒടുവില്‍ രക്ഷപ്പെട്ടത്. 

loader