Asianet News MalayalamAsianet News Malayalam

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു; ബ്ലാക്ക്മെയില്‍ ചെയ്ത യുവതി അറസ്റ്റില്‍

യുവതി ആവശ്യപ്പെട്ടത് പ്രകാരം പണം നല്‍കാമെന്നേറ്റ ബല്‍വീന്ദര്‍ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറയുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറാന്‍ നഗരത്തിലെ ഒരു പാര്‍ക്കിംഗ് ലോട്ടിലേക്ക് യുവതിയെ എത്തിച്ച ശേഷം പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു

girl who made false rape complaint against man and demanded 13 lakh rupees arrested
Author
Ambala, First Published Oct 5, 2018, 11:37 PM IST

അംബാല: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം നാല്‍പതുകാരനെ ബ്ലാക്ക്മെയില്‍ ചെയ്ത യുവതി അറസ്റ്റില്‍. അംബാല സ്വദേശിയായ ബല്‍വീന്ദര്‍ പാല്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് സ്വദേശിനിയാണ് അറസ്റ്റിലായത്. 

മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ട യുവതി വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് യുവതിയുടെ ഭാവം മാറുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും അല്ലെങ്കില്‍ 13 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 

യുവതി ആവശ്യപ്പെട്ടത് പ്രകാരം പണം നല്‍കാമെന്നേറ്റ ബല്‍വീന്ദര്‍ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറയുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറാന്‍ നഗരത്തിലെ ഒരു പാര്‍ക്കിംഗ് ലോട്ടിലേക്ക് യുവതിയെ എത്തിച്ച ശേഷം പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയായിരുന്നു. 

പണം നല്‍കാന്‍ യഥാര്‍ത്ഥത്തില്‍ താന്‍ തയ്യാറായിരുന്നില്ലെന്നും തനിക്കെതിരെയുള്ള ആരോപണം നുണയായതിനാലാണ് യുവതിക്കെതിരെ പരാതി നല്‍കിയതെന്നും ബല്‍വീന്ദര്‍ പറഞ്ഞു. യുവതിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios