സംസ്ഥാനത്തെ തീരപ്രദേശത്ത് ഇന്നും കടുത്ത കടല്‍ ക്ഷോഭമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്

തൃശ്ശൂര്‍: മുനയ്ക്കല്‍ കടലില്‍ ഇന്നലെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശിനി അശ്വനിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കൂട്ടുകാരികള്‍ക്കൊപ്പം മുനയ്ക്കല്‍ ബീച്ചിലെത്തിയ അശ്വനി അബദ്ധത്തില്‍ തിരകയില്‍പ്പെടുകയായിരുന്നു. 

അശ്വനിയുടെ രണ്ട് കൂട്ടുകാരികളും കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പ്പെട്ടെങ്കിലും അവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം സംസ്ഥാനത്തെ തീരപ്രദേശത്ത് ഇന്നും കടുത്ത കടല്‍ ക്ഷോഭമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ വന്‍നാശനഷങ്ങളാണ് ഉണ്ടായത്.