ആലപ്പുഴ: ഇടമലക്കര അയ്യപ്പ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് പ്രളയത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്. 31ഓളം വിദ്യാര്‍ത്ഥിനികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഹോസ്റ്റലിന്റെ താഴത്തെ നിലകളിലെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് മുകള്‍ നിലകളിലാണ് ഇപ്പോള്‍ ഇവര്‍ അഭയം തേടിയിരിക്കുന്നത്. ഒരു ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണമേയുള്ളൂ, അത് കൂടി തീര്‍ന്നാല്‍ എന്ത് ചെയ്യണമെന്നറിയില്ലെന്നും ഇതുവരെ രക്ഷാപ്രവര്‍ത്തകരാരും എത്തിയില്ലെന്നും ഇവര്‍ അറിയിക്കുന്നു.