Asianet News MalayalamAsianet News Malayalam

കേന്ദ്ര സർക്കാരിനെതിരെ ഗോവ ബിഷപ്പിന്റെ ഇടയലേഖനം

  • നിലവില്‍ ഇന്ത്യയിൽ ഏകമുഖ സംസ്കാരം വളർത്താനാണ് ശ്രമം നടക്കുന്നത്
  • രാജ്യത്ത് ഭരണഘടന അപകടത്തില്‍
goa bishop demands catholics involvment in politics

പനജി: ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. രാജ്യത്ത്  ഏകസംസ്‌കാരവാദം പിടിമുറുക്കുന്നുവെന്നും അതിനാല്‍ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. പള്ളികളിലേക്കയച്ച ഇടയലേഖനത്തിലേതാണ് പരാമര്‍ശങ്ങൾ.

ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ടുവരാനുള്ള പ്രവണത രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഒരുതരത്തിലുള്ള ഏകസംസ്‌കാരവാദമാണ്. ഈ നീക്കത്തെ അനൂകൂലിക്കാനാകില്ല. ഭരണഘടനയുടെ സംരക്ഷണത്തിനായി വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് 2018 - 19 വർഷത്തെ ഇടലേഖനത്തിൽ ബിഷപ്പ് ആവശ്യപ്പെടുന്നു. വികസനത്തിന്റെ പേരില്‍ ജനങ്ങള്‍  കുടിയൊഴിപ്പിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നു.  

ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും മെച്ചപ്പെടുത്തണം. അഴിമതിക്കും അനീതിക്കും എതിരെ ശബ്ദമുയർത്തണം. വിശ്വാസത്തെ മുറുകെ പിടിച്ച് ഭരണഘടനാ സംരക്ഷണത്തിന് വിശ്വാസികൾ പോരാടണമെന്നും ഇടയലേഖനത്തിൽ ആഹ്വാനമുണ്ട്.എന്നാൽ  ഇടയലേഖനത്തിലെ ഒന്നോ രണ്ടോ  വരികൾ മാത്രം എടുത്ത വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് വിശദീകരണവുമായി  സഭാ രംഗത്ത് എത്തി.

ആഴ്ചകൾക്ക് മുൻപ് ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യം കലുഷിതമാണെന്ന് പറഞ്ഞുള്ള ദില്ലി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ ഇടയലേഖനം വലിയ വിവാദമായിരുന്നു. പിന്നാലെ എത്തുന്ന ഗോവൻ ബിഷപ്പിന്റെ ഇടയലേഖനം, മോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്.

Follow Us:
Download App:
  • android
  • ios