ബിജെപി നേതാവും ഗോവ സാംസ്കാരിക വകുപ്പ് മന്ത്രിയുമായ ദയാനന്ദ് മൻദ്രേക്കർ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ. സ്ത്രീകൾ അപ്പാടെ ടീവി സീരിയലിന്റെ ലോകത്ത് പെട്ടിരിക്കയാണെന്നും അതിനാൽ ഭർത്താക്കന്മാരുടെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ബി ജെ പി നേതാക്കളുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് മൻദ്രേക്കറുടെ പരാമർശത്തോടെ വെളിവാകുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.