പാൻക്രിയാറ്റിക് രോ​ഗം ബാധിച്ച് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ ചികിത്സയിലായിരുന്നു മനോഹർ പരീക്കർ. ഇവിടെ നിന്ന് ഡിസ്ചാർജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. 

​ഗോവ: ​ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോ​ഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോ​ഗിക റിപ്പോർട്ട്. അദ്ദേഹം മെച്ചപ്പെട്ട ആരോ​ഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സർക്കാരിന്റെ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

പാൻക്രിയാറ്റിക് രോ​ഗം ബാധിച്ച് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ ചികിത്സയിലായിരുന്നു മനോഹർ പരീക്കർ. ഇവിടെ നിന്ന് ഡിസ്ചാർജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വാർത്തകൾ വെറും ഊഹങ്ങൾ മാത്രമാണ്. അദ്ദേഹം ആരോ​ഗ്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നതായും ഔദ്യോ​ഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.