ബെം​ഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് കെഎസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച സ്വർണം പാലക്കാട് വച്ച് പൊലീസ് പിടികൂടി. വയനാട് മുത്തങ്ങയിൽ ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ 654 ഗ്രാം സ്വർണം പിടികൂടി

മുത്തങ്ങ/പാലക്കാട്: വയനാട് മുത്തങ്ങയിൽ ബസ് യാത്രക്കാരനിൽ നിന്ന് കുഴമ്പ് രൂപത്തിൽ കടത്തിയ 654 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ യാത്രക്കാരനായ താമരശ്ശേരി വാവാട് സ്വദേശി മനാസിനെ അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിൽ പ്രത്യേകം അറയുണ്ടാക്കിയാണ് സ്വർണ്ണം കടത്തിയത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ ബെം​ഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് കെഎസ്.ആർ.ടി.സി ബസിൽ കടത്താൻ ശ്രമിച്ച സ്വർണം പാലക്കാട് വച്ച് പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുവന്ന 700 ​ഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്. സ്വർണം കൊണ്ടുവന്ന തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു.