കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പിടികൂടിയത്
കോഴിക്കോട് : റെയില്വേ സ്റ്റേഷന്, കരിപ്പൂര് വിമാനത്താവളം എന്നിവിടങ്ങളില് നിന്ന് ഡിആര്ഐ സംഘമാണ് ഒരു കോടി പതിനെട്ട് ലക്ഷം രൂപയൂടെ സ്വര്ണ്ണം പിടികൂടിയത്. തീവണ്ടിയില് കടത്തുകയായിരുന്ന 1.3 കിലോ തൂക്കം വരുന്ന സ്വര്ണ്ണം താമരശ്ശേരി പരപ്പന്പൊയില് സ്വദേശി ഉനൈസില് നിന്നാണ് പിടിച്ചെടുത്തത്. കോയമ്പത്തൂര് കണ്ണൂര് പാസഞ്ചറിലെ യാത്രക്കാരനായിരുന്നു ഇയാള്. ദുബായില് നിന്നെത്തിയ യാത്രക്കാരനില് നിന്ന് വിമാനത്താളത്തില് വെച്ച് 2.5 കിലോ തൂക്കം വരുന്ന 21 സ്വര്ണ്ണ ബിസ്ക്കറ്റുകളും പിടിച്ചെടുത്തു.
