158 പവന്‍ അനധികൃത സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അനധികൃത സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ കൊല്ലം സ്വദേശി അബ്ദുള്‍ വഹാബ് എന്ന യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടികൂടിയത്. 158 പവന്‍ അനധികൃത സ്വര്‍ണ്ണമാണ് പിടികൂടിയത്. കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ്ണം പ്ലാസ്റ്റിക്ക് കവറിലാക്കി ഇയാളുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു.