കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 6.25 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ ഐ പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. എയര്‍ അറേബ്യയ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മുക്കം സ്വദേശി ശിഹാബുദ്ദീന് (35) ഇത്തിഹാദ് വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ മടവൂർ സ്വദേശി സജീര്‍ (29 )ആണ് പിടിയിലായത്.