ദില്ലി: ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്തെ മുഴുവന്‍ ട്രക്കുടമകളും സമരത്തില്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ലോറിയുടമകള്‍. പ്രീമിയം കുറയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ചയില്‍ തീരുമാനം ആവാതെ വന്നതോടെ സമരം കടുപ്പിക്കാനാണ് ലോറി ഉടമകളുടെ തീരുമാനം.