അഞ്ച് ബോഗി വേര്‍പെട്ടതറിയാതെ ട്രെയിന്‍ സഞ്ചരിച്ചത് 2 കിലോമീറ്റര്‍

First Published 16, Apr 2018, 1:10 PM IST
Goods train travels for two km without five bogies
Highlights
  • രണ്ട് കിലോമീറ്റര്‍ ദൂരം എ‌ഞ്ചിന്‍ എത്തിയതിന് ശേഷമാണ് ബോഗി വിട്ട് പോയെന്ന് അറിഞ്ഞത്

ഭുവനേശ്വര്‍: എഞ്ചിനില്ലാതെ യാത്രക്കാരുമായി ട്രെയിന്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അതിനിടയില്‍ വീണ്ടും മറ്റൊരു റെയില്‍വെ അനാസ്ഥ കൂടി. ഒഡീഷയിലെ ബലസോറില്‍ ഗുഡ്സ് ട്രെയിനില്‍നിന്ന് വേര്‍പെട്ട ബോഗികള്‍ നീങ്ങിയത്  രണ്ട് കിലോമീറ്റര്‍ ദൂരമാണ്. രണ്ട് കിലോമീറ്റര്‍ ദൂരം എ‌ഞ്ചിന്‍ എത്തിയതിന് ശേഷമാണ് ബോഗി വിട്ട് പോയെന്ന് അറിഞ്ഞത്. 

ബലസോറയിലെ പമ്പാന സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. അ‍ഞ്ച് ബോഗികള്‍ വിട്ടുപോയി ബാക്കിയുള്ള ബോഗികളുമായാണ് ഗുഡ്സ് ട്രെയിന്‍ ഖണ്ടുപ്പാട സ്റ്റേഷനിലെത്തിയത്.  തുടര്‍ന്ന് വേര്‍പെട്ട ബോഗികള്‍ ഖണ്ടപാഡ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല. 

loader