പ്രളയക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാനായി ഗൂഗിളും തയ്യാര്‍
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാനായി ഗൂഗിളും തയ്യാര്‍. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡറിലൂടെ നിങ്ങള്‍ക്ക് പ്രളയക്കെടുതിയെ നേരിടാം. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറുകയോ, പ്രളയത്തില്‍ പ്രതിസന്ധിയിലായവരുടെ വിവരങ്ങള്‍ തിരയുകയോ ചെയ്യാവുന്നതാണ്.
നിങ്ങള്‍ക്ക് തിരയേണ്ട വ്യക്തിയുടെ പേര് നല്‍കിയാല്‍ അവരെ ഗൂഗിളിന്‍റെ തിരഞ്ഞ് തരും. ഗൂഗിളിന്‍റെ ഈ സംവിധാനം കേരളീയര്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ച് വരുകയാണ്. ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍ ലിങ്ക് ഇതാണ്. https://google.org/personfinder/2018-kerala-flooding