ബെംഗളൂരുവിൽ മലയാളിയുടെ ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു

First Published 15, Mar 2018, 10:49 PM IST
goonda attack in Bengaluru malayalis bakery
Highlights
  • ബെംഗളൂരുവിൽ  മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു

ബെംഗളൂരു: ഹെന്നൂരിൽ  മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി ഗുണ്ടകൾ അടിച്ചു തകർത്തു. അക്രമികളെ തടയാൻ ശ്രമിച്ച മൂന്നു ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പാനൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു പേരടങ്ങുന്ന സംഘം.

മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.വാങ്ങിയ സാധനത്തിന്റെ പണം ആവശ്യപ്പെട്ടതിനായിരുന്നുമർദ്ദനം.  ഷട്ടർ താഴ്ത്തി അകത്തുകയറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിൽ ഹെന്നൂർ പൊലീസ് കേസെടുത്തു.

loader