മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലം എസ്ഐയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിൻറെ ശ്രമം.രാത്രിയില്‍ ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം.അക്രമികളുടെ കാറില്‍ നിന്നും മാരകായുധങ്ങളും മുഖംമൂടികളും കണ്ടെടുത്തു. ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിന് അടുത്ത് കോഹിനൂര്‍ എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.

വേഗതയില്‍ വന്ന കാര്‍ പരിശോധിക്കാനായി എസ് ഐ അഭിലാഷും സംഘവും തടഞ്ഞു നിര്‍ത്തി.കാറിന്റെ പുറക് സീറ്റിലിരുന്ന രണ്ട് പേര്‍ കാര്‍ നിര്‍ത്തിയപ്പോഴേക്കും ഇറങ്ങിയോടി.തുടര്‍ന്ന് എസ് ഐയെ പുറകുസീറ്റിലേക്ക് വലിച്ചിട്ട് കാര്‍ പുറകോട്ടെടുകയായിരുന്നു.

വാഹനത്തില്‍ നിന്നും വടിവാളുകളും ഇരുമ്പുദണ്ഡും മുഖംമൂടികളും മലപ്പുറം രജിസ്ട്രേഷൻ ഉള്ള നമ്പര്‍ പ്ലേറ്റും കണ്ടെടുത്തു.ഒരു മൊബൈല്‍ ഫോണും കാറില്‍ നിന്നും കിട്ടി.കാറിലുണ്ടായിരുന്ന നാലു പേര്‍ ക്വട്ടേഷൻ സംഘക്കാരാണെന്നാണ് സൂചന.തേഞ്ഞിപ്പലം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.