ബംഗാള്‍: കേന്ദ്ര സര്‍ക്കാരിന് അന്തിമ ശാസനയുമായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. കഴിഞ്ഞ അമ്പത് ദിവസങ്ങളായി ഗൂര്‍ക്കാലാന്റിനായി പ്രക്ഷോഭം നടത്തുകയാണ് ഗൂര്‍ക്ക ജനമുക്തി മോര്‍ച്ച. ഒന്നെങ്കില്‍ ഞങ്ങളുടെ ആവശ്യം ഉറപ്പുവരുത്തുക അല്ലെങ്കില്‍അനന്തരഫലം അനുഭവിക്കുമെന്നാണ് പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
എന്നാല്‍ പ്രക്ഷോഭകാരികളെ അനുനയിപ്പിക്കാനുള്ള ശ്രമം നരേന്ദ്ര മോദിസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഗൂര്‍ഖലാന്റിന്റെ ഗുണങ്ങളും മോശംവശങ്ങളും പഠിക്കുന്നതിന് കമ്മിറ്റിയെ വക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലായെന്നായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ യാതൊരു അധികാരവുമില്ലാതിരുന്ന സമയത്ത് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയെ ഉപയോഗിച്ചായിരുന്നു ബിജെപി അധികാരം നേടാന്‍ ശ്രമിച്ചത്.
2009-ലും 2014-ലും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ സഹായത്തോടെ ഡാര്‍ജിലിംഗില്‍ നിന്ന് ബിജെപി ലോക് സഭയിലെത്തിയിരുന്നു. 2009-ല്‍ ഗൂര്‍ക്ക ജനമുക്തി മോര്‍ച്ച സഹായത്തോടെ ഡാര്‍ജിലിംഗില്‍ നിന്ന് ലോക്‌സഭയിലെത്തിയ ജസ് വന്ത് സിംഗ് ഗുര്‍ഖാലാന്റ് പലവട്ടം ചര്‍ച്ചാവിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. സംസ്ഥാന ഭരണവും കേന്ദ്ര ഭരണവും ഈ സമയത്ത് ബിജെപിക്കല്ലായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള അനുഭാവം ഗൂര്‍ക്ക ജനമുക്തി മോര്‍ച്ചയോട് പ്രകടിപ്പിച്ചിരുന്നു.
പിന്നീട് അധികാരത്തില്‍ വന്ന എസ്എസ് അഹ്‌ളുവാലിയയും വലിയ രീതിയിലുള്ള താല്‍പ്പര്യം വിഷയത്തില്‍ കാണിച്ചിരുന്നു. എന്നാല്‍ പ്രക്ഷോഭം വലിയ രീതിയില്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ബിജെപിയും അഹ്‌ളുവാലിയയും ഇവരെ കൈവിടുകയായിരുന്നു. പ്രത്യേക ഗൂര്‍ഖാലാന്റിനോട് ഞങ്ങള്‍ യോജിക്കുന്നില്ലായെന്നായിരുന്നു ബിജെപിയുടെ പിന്നീടുള്ള നിലപാട്. ഗൂര്‍ഖാലാന്റിനോട് എതിരുള്ള മറ്റ് പാര്‍ട്ടികളുമായി ബിജെപി ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ചു.
ബംഗാളിലും കേന്ദ്രത്തിലും ഒരു ചെറിയ പാര്‍ട്ടിയില്‍ നിന്ന് ബിജെപി വളര്‍ന്നിരിക്കുന്നു. ബെംഗാളിലെ ഭൂരിഭാഗവും പ്രത്യേക ഗൂര്‍ക്കാലാന്റിനെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിഷയം ഒതുങ്ങിപ്പോയതില്‍ കാര്യമില്ല. തങ്ങള്‍ക്ക് വേണ്ടി ഒരിക്കല്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ബിജെപി ഉപയോഗിക്കുകയായിരുന്നു. എല്ലാ അധികാരവും തങ്ങളുടെ കൈയ്യിലെത്തിയപ്പോള്‍ ഇവരുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് ബിജെപി.
