ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കർണാടകത്തിലെ മദ്ദൂർ സ്വദേശിയായ നവീൻ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച മുമ്പ് തോക്കും വെടിയുണ്ടകളുമായി ഇയാൾ ബെംഗളൂരു മജസ്റ്റിക് ബസ്റ്റാന്‍റിൽ നിന്ന് പിടിയിലായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വൈകീട്ടോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് എസ്ഐടി സ്ഥിരീകരിച്ചു. ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവർത്തകനാണ് ഇയാളെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred