ഗൗരി ലങ്കേഷ് വധം അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായതായി സൂചന. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍ എന്നിവരാണ് പിടിയിലായത്.
മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. എന്നാൽ പ്രതികൾ പിടിലായ കാര്യം അന്വേഷണം സംഘം ഔദ്യോഗികമായി സ്ഥീരീകരിക്കാൻ തയ്യാറായിട്ടില്ല.
