അവധി അനുവദിച്ചതോടെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ആ ദിവസങ്ങളിലെ ശമ്പളം ലഭിക്കും

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് സഹായവുമായി സംസ്ഥാന സർക്കാർ. ജനുവരി 8, 9 ദിവസങ്ങളിൽ ജോലിക്കെത്താത്തവർക്ക് അർഹതപ്പെട്ട അവധി നൽകാൻ അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.

പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. സമരം ചെയ്തവർക്ക് ഡയസനോണ്‍ സർക്കാർ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ അവധി അനുവദിച്ചാൽ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സരത്തിൽ പങ്കെടുത്തവർ‍ക്ക് നഷ്ടമാകില്ല.