24 എന്‍ജിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി

First Published 3, Apr 2018, 11:47 PM IST
government gives autonomous status to 24 engineering colleges
Highlights

നേരത്തേ സ്വയംഭരണ പദവി  നല്‍കുന്നതിനെ എല്‍.ഡി.എഫും  ഇടതു വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായി എതിര്‍ത്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ 24 എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത കോളജുകള്‍ക്കും പുറമേ എയ്ഡഡ് കോളജായ കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജും പട്ടികയിലുണ്ട്. സ്വകാര്യ, സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവിയില്ല. നേരത്തേ സ്വയംഭരണ പദവി  നല്‍കുന്നതിനെ എല്‍.ഡി.എഫും  ഇടതു വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായി എതിര്‍ത്തിരുന്നു. അതുകൊണ്ടു തന്നെ സ്വയംഭരണ കോളേജുകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെയും ഇടത് മുന്നണിയുടെയും നയം മാറ്റമായിക്കൂടി പുതിയ  ഉത്തരവിനെ കാണാം.  
 

loader