തിരുവനന്തപുരം: തൃശൂര്‍ നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച് ഇന്ന് ഔദ്ദ്യോഗിക വി‍‍ജ്ഞാപനം ഇന്ന് പുറത്തിറക്കി. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് തന്നെയാണ് സര്‍ക്കാറിനും താത്പര്യമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പഴയന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രൈം നമ്പര്‍ 19/2017 എന്ന കേസാണ് സി.ബി.ഐക്ക് കൈമാറിയത്. ആഭ്യന്തര (രഹസ്യ വിഭാഗം -എ) വകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.