ചെർപ്പുളശ്ശേരി നഗരസഭയിലെ തേർഡ് ഗ്രേഡ് ഓവർ സിയർ ലിജിനും ഇടനിലക്കാരൻ മുഹമ്മദ് ഷമീറുമാണ് പാലക്കാട് വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്.
പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരി നഗരസഭയിലെ തേർഡ് ഗ്രേഡ് ഓവർ സിയർ ലിജിനും ഇടനിലക്കാരൻ മുഹമ്മദ് ഷമീറുമാണ് പാലക്കാട് വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർമാന്‍റെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഷമീർ. ഇവരിൽ നിന്ന് നാലായിരം രൂപ കണ്ടെടുത്തു. കെട്ടിട നിർമ്മാണ അനുമതിക്കായാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
