ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ശനിയാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ള നിര്‍ദ്ദേശിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇബോബി സിംഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് നേരത്തെ ഗവര്‍ണറെ കണ്ടിരുന്നു. നാല് അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നാണ് ഇബോബിയുടെ അവകാശവാദം.
നാഷണല്‍ പിപ്പിള്‍ പാര്‍ട്ടിയുടേയും ഒരു കോണ്‍ഗ്രസ് അംഗത്തിന്റെയും ഉള്‍പ്പടെ 31 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തിന് ലഭിച്ച സംഖ്യയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം.
മാത്രമല്ല കുതിക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തെ ചെറുക്കാനും സഭയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാല്‍ സാധിക്കും. കോണ്‍ഗ്രസിന് നെടുകെ പിളര്‍ത്തിനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിട്ടുണ്ട്.കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
