തിരുവനന്തപുരം: ലോ അക്കാദമി ചെയര്‍മാന്‍ നാരായണന്‍നായരുടെ കാറിലെ ഉള്‍പ്പെടെ അക്കാദമിയെ വാഹനങ്ങളിലെ സംസ്ഥാന സര്‍ക്കാര്‍ എന്നെഴുതിയ ബോര്‍ഡ് നീക്കം ചെയ്തു.ചട്ടവിരുദ്ധമായി ബോര്‍ഡ് വച്ചിരിക്കുകയാണെന്ന് അഴിമതി പ്രതിരോധ വേദി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം ആര്‍ടിഒ അക്കാദമിക്ക് നോട്ടീസ് നല്‍കി. അഞ്ചു ദിവസത്തിനുള്ളില്‍ ബോര്‍ഡുകള്‍ നീക്കം ചെയയ്ണമെന്നായിരുന്നു നിര്‍ദേശം ഇതനുസരിച്ചാണ് ഇപ്പോള്‍ വാഹനങ്ങളിലെ സംസ്ഥാന സര്‍ക്കാര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തത്.