തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന മല്‍സ്യത്തില്‍ മാരകമായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഉന്നതതലയോഗം രാവിലെ പത്തു മണിക്ക് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ഫിഷറീസ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന മല്‍സ്യത്തില്‍ മാരകമായ രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഏഷ്യാനെറ്റ് ന്യൂസ്  റോവിങ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.