എത്ര ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കണം എന്ന് നിശ്ചയിക്കാന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയം നടത്തിയ പഠനം പൂര്‍ത്തിയായി. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ സ്വദേശീവല്‍ക്കരണ നടപടികള്‍ ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് ഇബ്രാഹീം അല്‍ സുവൈല്‍ അറിയിച്ചു.
വിപണിയിലെ സാധ്യത, യോഗ്യരായ സ്വദേശികളുടെ ലഭ്യത എന്നിവയെല്ലാം പരിഗണിച്ചായിരിക്കും സ്വദേശീവല്‍ക്കരണത്തിന്റെ തോത് നിശ്ചയിക്കുക. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്‍ഗണനാക്രമവും പിന്നീട് തീരുമാനിക്കും. തൊഴില്‍ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, നഗര ഗ്രാമവകുപ്പ് എന്നിവയുമായി ചേര്‍ന്ന് ഈ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി കണ്ടെത്താനാണ് ശ്രമം.
കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ജി.ഡി.പിയുടെ ആറു ശതമാനവും വിവര സാങ്കേതിക, വാര്‍ത്താ വിനിമയ മേഖലയില്‍ നിന്നാണ്. എണ്ണവിപണി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ മേഖലയുടെ സംഭാവന ഇനിയും വര്‍ധിക്കും എന്നാണു കണക്കുകൂട്ടല്‍. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, മീഡിയ തുടങ്ങിയ മേഖലകളുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ ഈ മേഖലയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ഈ മേഖലയില്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വരുന്ന സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനവും ആനുകൂല്യവും നല്‍കും. നിലവില്‍ മൊബൈല്‍ കടകളിലെ ജോലിക്കായി ഇരുപത്തിനായിരത്തിലേറെ സ്വദേശികള്‍ക്കാണ് പരിശീലനം നല്‍കി വരുന്നത്.
