' ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസൽ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട് '

തിരുവനന്തപുരം: നടവരവ് കുറയ്ക്കാൻ ബിജെപിയും സംഘപരിവാറും ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോർഡിന് പ്രതിസന്ധിയുണ്ടായാൽ സർക്കാർ സഹായിക്കും. യുവതീ പ്രവേശനം രണ്ടു ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസൽ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി തീരുമാനം എന്തായാലും അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് പിന്നീട് ആശയ വിനിമയം നടത്തിയതായി അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. 

അതേസമയം നടവരവ് കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ഹൈന്ദവർക്ക് വേണ്ടി തന്നെയാണ്. സര്‍ക്കാര്‍ എക്കാലവും ബോർഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.