കൂർക്കംവലി സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കൊച്ചുമകൻ 92കാരിയായ മുത്തശിയെ കൊലപ്പെടുത്തി
ന്യൂയോര്ക്ക്: കൂർക്കംവലി സഹിക്കാന് കഴിയുന്നില്ലെന്ന് പറഞ്ഞ് കൊച്ചുമകൻ 92കാരിയായ മുത്തശിയെ കൊലപ്പെടുത്തി. വെസ്റ്റ് വില്ലേജിലെ വെറോനിക്കാ ഇവാൻസാണ് കൊല്ലപ്പെട്ടത്. സുല്ലിവാൻ സ്ട്രീറ്റിലെ അപ്പാർട്ടുമെന്റിലാണ് സംഭവം. ഉറങ്ങാൻ കിടക്കുമ്പോള് വെറോനിക്കായുടെ കൂർക്കംവലി നാൽപത്തേഴുകാരനായ കൊച്ചുമകൻ എന്ട്രിക്കിന് ശല്യമായി തോന്നി.
ഇതോടെ ലീവയുടെ മുഖത്തു തലയിണയമർത്തി എന്ട്രിക്ക് കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുത്തശിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരിച്ചിരുന്നു.
കൊലപാതക കുറ്റം ചുമത്തി എൻട്രിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 60 വർഷമായി ഇതേ അപ്പാർട്ട്മെന്റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്. വെറോനിക്കായുടെ മകൾ 50-ാം വയസിൽ കാൻസർ ബാധിച്ചു മരിച്ചതിനുശേഷമാണ് എൻറിക്കിനെ റൂമിൽ താമസിക്കാൻ അനുവദിച്ചത്.
