വിവാഹത്തലേന്ന് മുതല്‍ അസിനെ കാണാനില്ലായിരുന്നു
ലക്നൗ: വിവാഹം നടക്കാന് നിമിഷങ്ങള് മാത്രം ബാക്കി നില്ക്കെ വരനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. 25കരനായ ആസ് മുഹമ്മദിനെയാണ് മരത്തില് കെട്ടി തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. വിവാഹത്തലേന്ന് മുതല് അസിനെ കാണാനില്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് മുസഫര് നഗറിലെ ഹിരന്വാഡ ഗ്രാമത്തിലെ വീടിന് സമീപത്തെ മരത്തിന് മുകളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.
സംഭവത്തില് കേസെടുത്ത ബബ്രി പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിന്റെ ശരീരത്തില് മുറിവേറ്റ പാടുകളുണ്ട്. അയാളുടെ മൃതദേഹം പോസ്റ്റുമോര്ട്ടം ചെയ്തു. റിപ്പോര്ട്ട് ലഭിച്ചതിന് ശേഷം കൂടുതല് വിവരങ്ങള് പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. ആസ് മുഹമ്മദ് കൊല്ലപ്പെട്ടതാണെന്ന് സഹോദരനും ബന്ധുക്കളും ആരോപിച്ചു. ബന്ധുക്കള് വിവാഹത്തിന് ഇറങ്ങാന് ഒരുങ്ങുന്നതിനിടയൊണ് മൃതദേഹം കണ്ടെത്തിയത്.
