സാവോപോളോ: 30 മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് കൈകോര്‍ത്ത് ചാടിയത് റെക്കോര്‍ഡിലേക്ക്. ഒന്നും രണ്ടുമല്ല ഒരുസമയത്ത് 245 പേരാണ് കൈകോര്‍ത്തു പിടിച്ച് ചാടിയത്. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍ നിന്നും ചാട്ടം നടത്തിയത്.

ഹെല്‍മറ്റും ധരിച്ച് ഒരു കയര്‍ ദേഹത്തുകൂടികെട്ടിയ ശേഷമായിരുന്നു കൂട്ടച്ചാട്ടം. 400 ഓളം ആളുകളാണ് ഈ ചാട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് സ്റ്റണ്ടിന്റെ സംഘാടകന്‍ അലന്‍ ഫെരാരിയ പറഞ്ഞിരുന്നു. ചാടിയവര്‍ കയറില്‍ തൂങ്ങി ഒരു പെന്‍ഡുലം പോലെ ആടി. ഇതിനായി 20 കിലോ മാറ്ററിലധികം നീളമുള്ള കയറാണ് ഒരുക്കിയതെന്നും അധകൃതര്‍ പറഞ്ഞു.

എന്നാല്‍ 2016ല്‍ ഇതേ പാലത്തില്‍ ചാടിയ 149 പേര്‍ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ത്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.