മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് പറഞ്ഞ് പ്രതികള്‍ ചേര്‍ന്ന് ചൂരല്‍ കൊണ്ട് യുവാവിനെ അടിക്കുകയും. തുടര്‍ന്ന് കാലില്‍ വീണ് മാപ്പ് പറയിക്കുകയും തുപ്പല്‍ കഴിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് 

നളന്ദ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദിച്ചതിന് പുറമെ, യുവാവിനെ ഭീഷണിപ്പെടുത്തി കാലില്‍ വീണ് മാപ്പ് പറയിക്കുകയും തുപ്പല്‍ കഴിപ്പിക്കുകയും ചെയ്തതായാണ് പരാതി. 

മോഷണം ആരോപിച്ച് യുവാവിനെ സംഘം പിടികൂടി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തു. 

സിരണ്‍വന്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് പറഞ്ഞ് പ്രതികള്‍ ചേര്‍ന്ന് ചൂരല്‍ കൊണ്ട് യുവാവിനെ അടിക്കുകയും. തുടര്‍ന്ന് കാലില്‍ വീണ് മാപ്പ് പറയിക്കുകയും തുപ്പല്‍ കഴിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഏഴ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. മര്‍ദ്ദനത്തിനിരയായ യുവാവും ഏഴ് പ്രതികളും പുരൈ സ്വദേശികളാണ്.