ദില്ലി: ചരക്കു സേവന നികുതി നിലവില്‍ വന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണപരമായ വഴിത്തിരിവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളില്‍ നിന്ന്‌ ഇതു സംബന്ധിച്ച് താന്‍ അഭിപ്രായം തേടിയിരുന്നുവെന്നും മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരക്കു സേവന നികുതിബില്ലിന്‍റെ ഗുണം ലഭിച്ചു തുടങ്ങുമ്പോൾ വിമർശനങ്ങൾ കെട്ടടങ്ങുമെന്നും പ്രധാനമന്ത്രി, തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ വ്യക്തമാക്കി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യം നല്കിയ പിന്തുണ സ്തുത്യര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. എത്ര നന്നായി പ്രകടനം നടത്തിയാലും പരാജയപ്പെട്ടാല്‍ ടീമിനെ തള്ളിപ്പറയുക പതിവാണ്. എന്നാല്‍, ഇംഗ്ളണ്ടിനോടേറ്റ പരാജയത്തിനു ശേഷവും വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് രാജ്യം നല്കിയ സ്‌നേഹവും പിന്തുണയും അഭിമാനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.