ബാർ തുറക്കാൻ പുതിയ മാർഗനിർദേശം

തിരുവനന്തപുരം: പഞ്ചായത്തുകളിൽ ബാർ തുറക്കാൻ പുതിയ മാർഗനിർദേശം. 10,000 ത്തില്‍ലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ ബാറുകൾ തുറക്കാമെന്നാണ് നിര്‍ദ്ദേശം. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശം നല്‍കിയിരിക്കുന്നത്.

വിനോദ സഞ്ചാരമേഖലയിലെ പഞ്ചായത്തുകൾക്കും ഇളവ് നല്‍കി. പൂട്ടിയ 3 സ്റ്റാറിന് മുകളിലുള്ള ബാറുകളെല്ലാം ഇതോടെ തുറക്കും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പുതിയ ബാറുകളും തുറക്കുമെന്നും നിര്‍ദ്ദേശത്തില്‍ വ്യ.ക്തമാക്കുന്നു. അതേസമയം പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.