Asianet News MalayalamAsianet News Malayalam

ഗുജറാത്തിലെ ദളിത് മര്‍ദ്ദനം പ്രതിഷേധം വ്യാപകം

Gujarat dalith lynching
Author
First Published Jul 21, 2016, 12:34 PM IST

ന്യൂഡല്‍ഹി: ഗുജറാത്തിൽ ദളിത് യുവാക്കൾ മർദ്ദനത്തിനിരായ സംഭവത്തില്‍ ഇന്നും രാദ്യമെങ്ങും പ്രതിഷേധം. സംഭവത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു. കേസിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
 
ആവർത്തിക്കാൻ പാടില്ലാത്തത്താണെന്നുംസംഭവം രാജ്യത്തിനാകെ കളങ്കമാണെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു.

ഗുജറാത്തിലെ ഉനയിൽ പശുവിനെകൊന്ന് തോലിയിരുഞ്ഞെന്നാരോപിച്ച് നാല് ദളിത് യുവാക്കളേയാണ് ഗോരക്ഷാപ്രവർത്തകർ കൈകെട്ടിയിട്ട് മർദ്ദിച്ചത്. ദളിതർക്കെതിരായ മർദ്ദനങ്ങളിൽ രാജ്യസഭയിൽ നടത്തിയ ചർച്ചയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആക്രമണത്തെ അപലപിച്ചത്.


കേസ് പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മർദ്ദനത്തിന് ഇരയായ ദളിത് യുവാക്കളുടെ ബന്ധുക്കളെ സന്ദര്‍ശിച്ച രാഹുൽ ഗാന്ധി കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് വേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പറഞ്ഞു.  

അതേസമയം സോഷ്യല്‍ മീഡിയയിലും മറ്റും സംഭവത്തിനെതിരെ പ്രതിഷേധം കത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്വീറ്റുകളുമായി സജീവമാണ് സാമൂഹിക മാധ്യമങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരുടെ പോസ്റ്റുകളും വൈറലായി മാറുന്നു.

 

 

 

Follow Us:
Download App:
  • android
  • ios