കുപ്രസിദ്ധ ഗുണ്ടാനേതാവ് ഗുണ്ടുകാട് സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാർട്ടൺ ഹിൽ സ്വദേശി അനന്തുവിനെ തിരുവനന്തപുരം പട്ടത്ത് വെട്ടിപ്പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. സാബുവിനെതിരെ അനന്തു പൊലീസിന് മൊഴി നൽകിയിരുന്നു. ബാർട്ടൺഹിൽ കോളനിയിലെ വീടുകളിൽ ഈ മാസം രണ്ടാം തിയതി നടന്ന സംഘർഷത്തിലും സാബുവടക്കം നാല് പേരെ പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കളിയിക്കാവിളയിൽ വച്ച് ഇന്നലെ രാത്രിയാണ് സാബുവിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് കൊലപാതകക്കേസുകളടക്കം ഇരുപതിലധികം കേസുകളിൽ പ്രതിയാണ് ഗുണ്ടുകാട് സാബു.