പ‍ഞ്ചുക്ല സിബിഐ കോടതിയാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തേ കോടതി വിധിച്ച 20 വര്‍ഷത്തെ തടവനുഭവിക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍

പഞ്ചുക്ല: ലിംഗഛേദം നടത്തിയെന്ന കേസില്‍ ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിന് ജാമ്യം. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഗുര്‍മീത് ജയിലില്‍ തുടരേണ്ടി വരും. ബലാത്സംഗമടക്കമുള്ള മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയിലില്‍ തുടരുന്നത്. 

പ‍ഞ്ചുക്ല സിബിഐ കോടതിയാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തേ കോടതി വിധിച്ച 20 വര്‍ഷത്തെ തടവനുഭവിക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍. ഇതിനിടെയാണ് ഒരു കേസില്‍ മാത്രം ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, ആയുധം കൊണ്ട് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഗുര്‍മീതിന് മേല്‍ ചുമത്തിയിട്ടുണ്ടായിരുന്നു.

400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന സംഭവത്തില്‍ 2015ലാണ് ഗുര്‍മീതിനെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. ലിംഗഛേദത്തിന് സഹായം നല്‍കിയ ഡോക്ടര്‍ പങ്കജ് ഗാര്‍ഗ്, എം.പി സിങ് എന്നിവരെയും കോടതി ശിക്ഷിച്ചിരുന്നു.