ശബരിമലയില്‍ ദിവസം എഴുപതിനായിരം വരെ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പനി പടരുന്നത് വെല്ലുവിളിയാണ്.
പത്തനംതിട്ട: എച്ച്1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രാജ്യത്താകെ എച്ച്1 എന്‍1 റിപ്പോർട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം. കേരളത്തിലേക്കാള്‍ കൂടുതല്‍ കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ദിവസം എഴുപതിനായിരം വരെ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പനി പടരുന്നത് വെല്ലുവിളിയാണ്. ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പനി പടര്‍ന്ന് പിടിച്ചാല്‍ ഇത് പൊലീസിനെയും ബാധിക്കുമെന്നത് സുരക്ഷയ്ക്കും വെല്ലുവിളിയാകും.
