സോള്‍: ഉത്തര കൊറിയയില്‍ നിന്ന് കൂറുമാറി ദക്ഷിണ കൊറിയിയലെത്തിയ ആയിരത്തോളം പേരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. റീസെറ്റില്‍മെന്റ് സെന്ററിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ‌രേഖകളാണ് അജ്ഞാതരായ ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.  

കഴിഞ്ഞ ആഴ്ച കമ്പ്യൂട്ടറുകളിൽനിന്ന് മാൽവെയർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്. 999 ഉത്തര കൊറിയ്കാരുടെ ജനന തീയ്യതി, മേൽവിലാസം എന്നിവയടങ്ങുന്ന വ്യക്തിഗത വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഉത്തര കൊറിയയിൽനിന്നും മികച്ച ജീവിത രീതി, ജനാധിപത്യ സംവിധാനം, ജോലി, മെഡിക്കൽ സംവിധാനം, നിയമപരമായ പിന്തുണ തുടങ്ങിയ നേടുന്നതിനായി ദക്ഷിണ കൊറിയിയിലേക്ക് വന്നവരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 

ഈ മെയിൽ വഴിയാണ് മാൽവെയറുകൾ കമ്പ്യൂട്ടറുകളിൽ സ്ഥാപിച്ചത്. ഏകീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഹനാ സെന്ററിലാണ് ലോകത്തെ ഞെട്ടിച്ച ഹാക്കിങ് നടന്നത്. ദക്ഷിണ കൊറിയയിൽ ഏകീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 25ഒാളം സ്ഥാപനങ്ങിൾ ഒന്നാണ് ഹനാ സെൻറർ. 32,000 കൂറുമാറ്റക്കാരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹനാ സെൻറർ. 

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. അതേസമയം, ഏജൻസികളിലും സ്ഥാപനങ്ങളിലുമായി മുമ്പ് നടന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തര കൊറിയയിലെ ഹാക്കർമാരെ ദക്ഷിണ കൊറിയ പ്രതിച്ചേർത്തിരുന്നു. എന്നാൽ സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉത്തരകൊറിയ നിഷേധിച്ചിരുന്നു.