ലാഹോർ: ജമാത് ഉദ് ദവ തലവൻ ഹാഫീസ് സയിദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാക്കിസ്ഥാൻ. ദേശീയ താൽപര്യത്തിന്‍റെ പേരിലാണ് ഇയാളെ തടവിൽ ആക്കിയിരിക്കുന്നതെന്നു മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര സുരക്ഷ കോണ്‍ഫറൻസിൽ പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ സയിദിനെ ജനുവരി 30നാണ് ലാഹോറിൽ വീട്ടുതങ്കലിലാക്കിയത്. ഇതേത്തുടർന്നു സയിദും അനുയായികളും പ്രതിഷേധിച്ചിരുന്നു. ഭീകരവാദം എന്നതു ഒരു മതത്തിന്‍റെയും പര്യായമല്ല. തീവ്രവാദികൾ ക്രൈസ്തവരും മുസ്ലിമോ ഹിന്ദുവോ അല്ല. അവർ തീവ്രവാദികളാണെന്നും ക്രിമിനലുകളാണെന്നും ആസിഫ് പറഞ്ഞു.

പാക്കിസ്ഥാനിൽ നൂറോളം പേർ മരിക്കാനിടയായ സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സയിദിനെതിരെ നടപടി എടുത്തത്. ഹാ​​ഫീ​​സ് സ​​യി​​ദ്, കൂ​​ട്ടാ​​ളി ഖാ​​സി കാ​​സി​​ഫ് എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ൾ ഭീ​​ക​​ര​​വി​​രു​​ദ്ധ നി​​യ​​മ​​ത്തി​​ന്‍റെ നാ​​ലാം ഷെ​​ഡ്യൂ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. സ​​യി​​ദ് ഉ​​ൾ​​പ്പെ​​ടെ ജെ​​യു​​ഡി, എ​​ഫ് ഐ​​എ​​ഫ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട 37 പേ​​രെ രാ​​ജ്യ​​ത്തി​​നു പു​​റ​​ത്തു​​പോ​​കു​​ന്ന​​തി​​നു വി​​ല​​ക്കു​​ള്ള​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്തിയിരുന്നു.