അപകടത്തിൽ സാരമായി പരുക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊളറാഡോ സ്പ്രിംഗ്സ് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പരുക്കേറ്റവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊളറാഡോ: പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിൽ ശക്തമായ ആലിപ്പഴ വീഴ്ച്ചയിൽ പതിനാല് പേർക്ക് പരിക്ക്. കൊളറാഡോയിലെ ചീയേൻ മൗണ്ടൻ മൃ​ഗശാലയിലാണ് ശക്തമായ കാറ്റോടുകൂടി ആലിപ്പഴം വീണത്. ‌‌സംഭവത്തിൽ മൃ​ഗശാലയിലെ രണ്ട് മൃ​ഗങ്ങൾ ചത്തതായി മൃ​ഗശാല മാർക്കറ്റിങ്ങ് മാനേജർ ജെന്നി കൊച്ച് പറഞ്ഞു.

അപകടത്തിൽ സാരമായി പരുക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊളറാഡോ സ്പ്രിംഗ്സ് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പരുക്കേറ്റവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം മൃഗശാല സന്ദർശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ അടുത്തുള്ള ഹൈസ്കൂളിലേക്ക് മാറ്റി‌ പാർപ്പിച്ചു. സംഭവത്തിൽ 400ഒാളം വാഹനങ്ങൾ തകർന്നു. 

പ്രദേശത്തെ 2000ഒാളം ആളുകളെ ആലിപ്പഴം വീഴ്ച്ച ​ദുരിതത്തിലാക്കി. ആലിപ്പഴം വീഴ്ച്ചയ്ക്കൊപ്പം കനത്ത മഴയിലും മണ്ണിനടിച്ചലിലും മാനിറ്റോ സ്പ്രിങ്സിന്റെ പടിഞ്ഞാറൻ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിങ്ങ്സ് ഗസറ്റ് റിപ്പോർട്ട് ചെയ്തു. സ്ഥലത്തെ പ്രധാന ഹോട്ടലായ ബ്രാഡ്മൂർ ഹോട്ടൽ ആൻഡ് റിസോർട്ടിലെ സന്ദർശകർക്കും ജീവക്കാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച്ച മുതൽ മൃ​ഗശാല അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.