വാഹനത്തിന്‍റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. തല മുറിഞ്ഞ് ചോര ഒഴുകി

വാരപ്പുഴ: മീന്‍വില്‍പ്പനയില നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്തി വാരപ്പുഴയില്‍ നിന്നും മൊത്തമായി മീന്‍വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. 

വാഹനത്തിന്‍റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. തല മുറിഞ്ഞ് ചോര ഒഴുകി. സമീപത്തുള്ള മെഡിക്കല്‍ സെന്‍ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ അംബുലന്‍സില്‍ ഇടപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ മുതുകില്‍ ബെല്‍ട്ട് ഇട്ടാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.