Asianet News MalayalamAsianet News Malayalam

തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് ആന്ധ്ര സര്‍ക്കാരിന്‍റെ വക 'സ്വിഫ്റ്റ്' കാര്‍; 30 കാറുകള്‍ വിതരണം ചെയ്തു

കാര്‍ ലഭിക്കുന്നയാള്‍ മൊത്തം വിലയുടെ പത്ത് ശതമാനം നല്‍കേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിണ്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നല്‍കി യുവാക്കളെ സഹായിക്കും.

handrababu Naidu govt offering Swift Dzire cars to unemployed Brahmin youth
Author
Andhra Pradesh, First Published Jan 4, 2019, 5:52 PM IST

ഹൈദരബാദ്: തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് കാറുകള്‍ നല്‍കുന്ന പദ്ധതിയുമായി ആന്ധ്രാ സര്‍ക്കാര്‍. സ്വയം തൊഴില്‍ പദ്ധതി അനുസരിച്ച് സ്വിഫ്റ്റ് കാറുകളാണ് നല്‍കിയത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 30 കാറുകള്‍ അമരാവതിയിലെ ടിഡിപി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ വാഗ്ദാനങ്ങളാണ് ആന്ധ്രയിലെ ചന്ദ്രബാബു നായ്ഡു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യുവാക്കളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ്  തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് കാറുകള്‍ നല്‍കുന്നതെന്നാണ് വിവരം.  സംസ്ഥാനത്ത് 14 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് പിന്നാലെയാണ് പുതിയ വാഗ്ദാനം. 

ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ സബ്സിഡിയിനത്തില്‍ രണ്ട് ലക്ഷം രൂപ കാറുകള്‍ക്കായി നല്‍കും. കാര്‍ ലഭിക്കുന്നയാള്‍ മൊത്തം വിലയുടെ പത്ത് ശതമാനം നല്‍കേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിണ്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നല്‍കി യുവാക്കളെ സഹായിക്കും. ആദ്യഘട്ടത്തില്‍ 50 കാറുകള്‍ അനുവദിച്ചിട്ടുണ്ട്.  ഒന്നരലക്ഷത്തോളം പേര്‍ ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios