ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ മന്ത്രിയായി പരിഗണിച്ചതിൽ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എം ലിജുവിന്റെ പ്രതികരണം.
ആലപ്പുഴ: മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിൽ സന്തോഷമെന്ന് എം ലിജു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ നന്നായി പെർഫോം ചെയ്യാൻ കഴിയും. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകും. ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ മന്ത്രിയായി പരിഗണിച്ചതിൽ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എം ലിജുവിന്റെ പ്രതികരണം.

ഒരുപാട് സന്തോഷമെന്ന് ലിജുവിന്റെ ഭാര്യ അമ്പിളിയും പ്രതികരിച്ചു. മുൻ അനുഭവങ്ങൾ വച്ച് തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും പിന്തുണച്ചു. രാജ് ഭവനിൽ നിന്ന് മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിനുള്ള കോൾ വന്നിരുന്നുവെന്നും ലിജു പറഞ്ഞു. ലഭിക്കുന്ന വകുപ്പിനോട് നീതി പുലർത്തും. ഏതാണ് വകുപ്പ് എന്ന് അറിയില്ല. അഴിമതി രഹിതമായി, സത്യസന്ധമായി കൈകാര്യം ചെയ്യും. മുൻപ് ഉണ്ടായിരുന്ന മികച്ച കാര്യങ്ങൾ നിലനിർത്തുമെന്നും മറ്റുള്ളവയിൽ മാറ്റം വരുത്തുമെന്നും എം ലിജു വിശദമാക്കി.
