ലാവ്‍ലിന്‍ കേസില്‍ സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. ഇതിനെ കെട്ടുകഥകള്‍ കൊണ്ട് മറയ്‌ക്കാനാണ് സിബിഐ ശ്രമിക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണ് ലാവ്‍ലിന്‍ കരാര്‍ ഉണ്ടാക്കിയത്. ലാവ്‍ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. ഇതിലെ നടപടികള്‍ വ്യക്തിപരമല്ല. കരാര്‍ കൊണ്ട് സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടമുണ്ടായിട്ടില്ലെന്നും സാല്‍വെ പറഞ്ഞു.