കോട്ടയം: അപ്രതീക്ഷിത ഹര്‍ത്താല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പേരെയും ബുദ്ധിമുട്ടിക്കുകയാണ് ചെയ്തതെങ്കില്‍ മറ്റു ചിലര്‍ക്ക് വയറും മനസും നിറക്കുന്ന അനുഭവമായി മാറുകയായിരുന്നു. ഹര്‍ത്താല്‍ മൂലം ഒരു സമ്മേളനം മാറ്റിവച്ചതിനാല്‍ കോട്ടയത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് സുഭിഷമായി ഭക്ഷണം കിട്ടി.
വീടോ ആഹാരമോ ഇല്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് എന്നും ഹര്‍ത്താലാണ്. എന്നാല്‍ ഈ ഹര്‍ത്താല്‍ ദിനം കോട്ടയത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. വിശ്വകര്‍മ്മ യുവജനസംഘത്തിന്റെ സംസ്ഥാനസമ്മേളത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കാരായി രാവിലെ തിരുനക്കര മൈതാനിയില്‍ ഭക്ഷണം ഒരുക്കിയിരുന്നു. അപ്രതീക്ഷിത ഹര്‍ത്താലിനെത്തുടര്‍ന്ന് സമ്മേളനം മാറ്റിയതിനാല്‍ ഭക്ഷണം ബാക്കിയായി.
ഹോട്ടലില്‍ നിന്നും വലിച്ചെറിയുന്ന ഭക്ഷണം കഴിച്ചിരുന്ന ഇവര്‍ ഇഡലിയും സാമ്പാറും ചമ്മന്തിയും രൂചിയോടെ കഴിച്ചു. ഹോട്ടടില്ലാത്തതിനാല്‍ വീട് വിട്ടു താമസിക്കുന്ന പലരും ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണമന്വേഷിച്ച് നടക്കുമ്പോഴാണ് ഈ മനോഹരകാഴ്ച.
