കശ്മീരിൽ മരിച്ച ജവാന്റ ആദരസൂചകമായി കണ്ണൂരിൽ കൂടാളി പഞ്ചായത്തിലും മട്ടന്നൂർ ടൗണിലും  നാളെ ഹർത്താൽ. പരീക്ഷകൾ  നടക്കുന്നതിനാൽ സ്കൂളുകളെ ,വാഹനങ്ങളെയും ഒഴിവാക്കിട്ടുണ്ട്. കൂടാളിയിൽ 3 മണി വരെയും മട്ടന്നൂരിൽ 11 മുതൽ 12 വരെയും ആണ് ഹർത്താൽ.

കാശ്മീരിൽ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മട്ടന്നൂർ കൊടോളിപുറത്തെ രതീഷ് ആണ് മരിച്ചത്.  മൃതദേഹം നാളെ രാവിലെ കോഴിക്കോട് എത്തിച്ച ശേഷം ഉച്ചക്ക് ശേഷം സംസ്കരിക്കും.  അമ്മയും ഭാര്യയും നാലു മാസം പ്രായമായ കുഞ്ഞുമാണ് രതീഷിനുള്ളത്.