സ്വാശ്രയപ്രശ്‍നത്തില്‍ യുഡിഎഫ്, തിരുവനന്തപുരത്ത് ആഹ്വാനം ചെയ്‍ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. എടിഎം കൗണ്ടറുകള്‍ അടപ്പിച്ചു.
തിരുവനന്തപുരം കല്ലറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു . നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സുകള്‍ തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ചതിനെ ചൊല്ലി നേരിയ സംഘര്‍ഷമുണ്ടായി. കാട്ടാക്കട കിള്ളിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി.
പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. സമരക്കാര്‍ ബസിന്റെ കാറ്റഴിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മ്മയുടെ വാഹനവും തടഞ്ഞു. വെഞ്ഞാറമൂട്ടില്‍ റോഡുപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
