നഴ്സുമാര്‍ക്ക് ആശ്വാസം: മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

First Published 3, Apr 2018, 3:03 PM IST
hc disperses managemets plea in nurse strike
Highlights
  • അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി

കൊച്ചി: കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്‍കാലിക സ്റ്റേ അനുവദിച്ചിരുന്നു. അതേസമയം ഹിയറിങ് നടപടികൾ തുടരാം. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സർ‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ മാനേജ്മെന്‍റ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. 
 

loader